Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Security Scheme.

ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ർ​ഹ​രാ​യ സ്ത്രീ​ക​ൾ​ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: മ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ന്ദി​ര​ങ്ങ​ൾ, മ​ഠ​ങ്ങ​ൾ, കോ​ൺ​വെ​ന്‍റു​ക​ൾ, ആ​ശ്ര​മ​ങ്ങ​ൾ, മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ർ​ഹ​രാ​യ സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി.

അ​വി​വാ​ഹി​ത​രാ​യ 50 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​തും ശ​മ്പ​ളം, പെ​ൻ​ഷ​ൻ, സ​ർ​ക്കാ​രി​ന്‍റെ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കാ​ത്ത​തു​മാ​യ മേ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​ക​ളെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കും.

ഇ​വ​ർ​ക്ക് 2001 മാ​ർ​ച്ച് 31ലെ ​ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ച്ച പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് പൊ​തു​വി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​വി​വാ​ഹി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഒ​ഴി​വാ​ക്കി ന​ൽ​കും. പ​ക​രം പ്ര​ത്യേ​ക അ​പേ​ക്ഷ ഫോ​റം അം​ഗീ​ക​രി​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Latest News

Up